കൊല്ലം:ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും.അതേസമയം, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടു.
ബുധനാഴ്ച ഉച്ച മുതല്‍ കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ മാതാവ് ശൈലജയും നിതീഷിന്റെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടന്നു.കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ഈ ചര്‍ച്ചയിലും നിതീഷും ബന്ധുക്കളും പറഞ്ഞത്.തുടര്‍ന്ന് വിപഞ്ചികയുടെ കുടുംബം ഇക്കാര്യം സമ്മതമറിയിക്കുകയായിരുന്നു.
വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയായിട്ടുണ്ട്.വ്യാഴാഴ്ചയോ വെളളിയാഴ്ചയോ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. കുട്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച നടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: