Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jul 16, 2025, 09:51 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ലഭിക്കുന്ന പച്ചവെള്ളം ചൂടാക്കി കുടിച്ചിരുന്ന കാലം മറന്ന് കുപ്പിവെള്ളം ഫാഷനാക്കിയവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍. എത്ര ശുദ്ധമെന്ന് കരുതിയാലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ഒരു ലക്ഷം മുതല്‍ 2,40,000 വരെ സൂക്ഷ്മ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. തലമുടി നാരിന്റെ കനത്തില്‍ ചെറിയ നാനോ പ്ലാസ്റ്റിക് തരികളാണ് കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്. കുപ്പികള്‍ നിര്‍മിച്ച് ഉടന്‍തന്നെ അതിലേക്ക് വെള്ളം നിറയ്‌ക്കുന്ന രീതിയാണ് നിലവില്‍ നടക്കുന്നത്. പുതിയതായി നിര്‍മിച്ച കുപ്പികള്‍ വൃത്തിയാക്കാറില്ല.

നിര്‍മാണ സമയത്ത് ഉണ്ടാകുന്ന ചെറിയ തരികളാണ് വെള്ളത്തിലൂടെ മനുഷ്യരക്തത്തില്‍ കലരുന്നത്. കുപ്പിയുടെ അടപ്പ് ഉറപ്പിക്കുന്നതിനിടയിലും പ്ലാസ്റ്റിക് തരികള്‍ വെള്ളത്തില്‍ കലരാറുണ്ട്. മൈക്രോ പ്ലാസ്റ്റിക്കുകളെക്കാള്‍ അപടകരമായി ശരീരത്തിലെ കോശങ്ങളിലും രക്തത്തിലും അതിവേഗം പടരുന്നവയാണ് ഇത്തരം നാനോ പ്ലാസ്റ്റിക് കണങ്ങള്‍. രക്തത്തില്‍ അതിവേഗം പടര്‍ന്ന് അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഗര്‍ഭിണികളില്‍ പ്ലാസന്റ വഴി നവജാത ശിശുക്കളിലേക്ക് എത്തുന്നതിലൂടെ ജനിതക വൈകല്യങ്ങളും ഓട്ടിസം മുതലായ അവസ്ഥയും ഉടലെടുക്കാനും കാരണമാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. കര്‍ശനമായ മുന്‍കരുതലെടുത്തിട്ടും അമേരിക്കയിലെ കുപ്പിവെള്ളത്തില്‍ 3,70,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ വരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കുപ്പിവെള്ള ഉപഭോക്താക്കളില്‍ വ്യാപകമായ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.

വ്യാപക പരിശോധനക്ക് സംവിധാനമില്ല

അമേരിക്കയിലെ ഓര്‍ബ് മീഡിയ എന്ന സ്ഥാപനം 250 ബോട്ടിലുകളിലെ വെള്ളത്തില്‍ നടത്തിയ പഠനത്തില്‍ ഭാരതത്തിലടക്കം കുപ്പിവെള്ളത്തിലെ 93 ശതമാനവും നാനോ പ്ലാസ്റ്റിക് സാന്നിധ്യം ഉള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തില്‍ കലരുന്ന പ്ലാസ്റ്റിക് കണ്ടെത്താനുള്ള പരിശോധനകള്‍ പേരിനുപോലും നടക്കുന്നില്ല. നിര്‍മാണ ഫാക്ടറികളില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കരുതലുകളോ അതിന് നിര്‍ബന്ധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധനകളോ ഇല്ല. സാധാരണക്കാര്‍ക്കാകട്ടെ ഇതിനെക്കുറിപ്പ് വേണ്ടത്ര അവബോധം ഉണ്ടായിട്ടുമില്ല. ഏറ്റവും ശുദ്ധമായ വെള്ളം കുപ്പികളില്‍ ലഭിക്കുന്നവയാണെന്നാണ് പൊതുസമൂഹത്തിന്റെ കരുതല്‍. പലപ്പോഴും കുപ്പിവെള്ളം മാത്രം ഉപയോഗിക്കുന്നത് ഫാഷനായും തീര്‍ന്നിട്ടുണ്ട്.

പ്ലാസ്റ്റിക് മാത്രമല്ല, മലിനജലവും

ഇതിനിടയിലാണ് കുപ്പിവെള്ളം മലിനജലം അടങ്ങിയതാണെന്ന വിവരവും പുറത്തുവരുന്നത്. നമുക്ക് ലഭിക്കുന്ന പത്ത് കുപ്പി വെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി സി.ആര്‍. ചൗധരി തന്നെ 2018 ല്‍ ലോകസഭയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ എങ്ങും നടക്കുന്നില്ല. ഐഎസ്‌ഐ മുദ്രയുള്ളവയിലും ഗുരുതരമായ അളവില്‍ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്നിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം.

2016- 17 കാലത്ത് 743 കുപ്പിവെള്ളം സാംപിളായെടുത്ത് പരിശോധിച്ചതില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി (ഫസായ്) 224 സാംപിളുകളും മലിനമാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് 131 കുപ്പിവെള്ള നിര്‍മാതാക്കളുടെ പേരില്‍ ഫസായ് കേസെടുത്തു. ഇതില്‍ 33 കമ്പനികളെ ശിക്ഷിക്കുകയും 40 കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. കുപ്പിവെള്ളത്തെക്കാള്‍ അമിതമായ അളവിലാണ് കൊക്കോകോള മുതലായ സോഫ്റ്റ് ഡ്രിങ്കുകളില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്നിരിക്കുന്നത്. അതോടൊപ്പം ഇവയിലെ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന പാനീയം പ്ലാസ്റ്റിക്കുമായി കലരുന്നതായും ആരോഗ്യമേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു.

Tags: bottled waterfatal diseasesNational Academy of Sciences studyplastic waste
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വേമ്പനാട് കായലില്‍ നിന്ന് നീക്കിയത് 9.23 ടണ്‍ പ്ലാസ്റ്റിക് മാലിന്യം, ശുചീകരിക്കാനിറങ്ങിയത് 2805 പേര്‍

സന്നിധാനത്തു നിന്ന് നീക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍
Kerala

ശബരിമല: ബോധവല്‍ക്കരണം ഫലം കണ്ടില്ല, പ്ലാസ്റ്റിക്ക് മാലിന്യം പതിവിന്‍പടി

Kerala

ഒന്നും മാറാതെ മൂന്നാര്‍: പ്ലാസ്റ്റിക്ക് മാലിന്യം ആഹാരമാക്കി കാട്ടാനകള്‍

Kerala

815 പരിശോധന നടത്തി, ഏഴു സ്ഥാപനങ്ങളിലേ ക്രമക്കേടു കണ്ടുള്ളൂ.! ഭക്ഷ്യ സുരക്ഷാപരിശോധന പ്രഹസനം

India

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഭീമൻ മത്സ്യ ശിൽപം : ഒഡീഷയിലെ ഐടിഐ വിദ്യാർഥികൾ നമ്മളോട് പറയുന്നത് !

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ചു ; പിന്നിൽ മതമൗലികവാദികൾ

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മുഹമ്മദ് യൂനുസിനെതിരെ തെരുവിലിറങ്ങി ഹസീനയുടെ അനുയായികൾ ; ഗോപാൽഗഞ്ചിൽ ടാങ്കുകൾ നിരത്തിൽ ; അക്രമത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies