തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് പാദപൂജ ദൂരാചാരം. അതേ സമയം ഇന്ത്യയിലെ കരുത്തനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പാദപൂജ എളിമയുടെയും ഗുരുത്വത്തിന്റെയും പവിത്രകര്‍മ്മം. ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമായാണ് ശിവന്‍കുട്ടി പാദപൂജയെ കാണുന്നത്. എന്നാല്‍ ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായി സമ്പന്ന പാരമ്പര്യത്തിന്റെ പ്രതീകമാണ് യോഗി ആദിത്യനാഥിന് പാദപൂജ.
യോഗി ആദിത്യനാഥ് നടത്തുന്ന പാദപൂജ:
സ്കൂളുകളില്‍ കാല്‍കഴുകല്‍ പോലുള്ള ദുരാചാരങ്ങള്‍ അനുവദിക്കില്ലെന്നും ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാല്‍കഴുകല്‍ എന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നാണ് വിദ്യഭ്യാസമന്ത്രി ശിവന്‍കുട്ടി പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ യോഗി ആദ്യനാഥ് മൂന്ന് മാസം മുന്‍പ് രാമനവമിക്ക് പെണ്‍കുട്ടികളുടെ പാദങ്ങള്‍ കഴുകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രത്തിലെ സന്യാസി കൂടിയായ യോഗി ആദിത്യനാഥ് കൊച്ചുപെണ്‍കുട്ടികളുടെ പാദങ്ങള്‍ കഴുകുന്നത് കാണാം. കന്യാദാന്‍ എന്നാണ് ഈ പാദപൂജയെ വിളിക്കുന്ന പേര്. അവരുടെ പാദങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം യോഗി ആദിത്യനാഥ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് കാണാം.
ഇതെല്ലാം കഴിഞ്ഞ് യോഗി ആദിത്യനാഥ് ഇവരുടെ അനുഗ്രഹം തേടുന്നതും കാണാം. എട്ടുവര്‍ഷത്തെ യോഗിയുടെ ഉത്തര്‍പ്രദേശിലെ ഭരണത്തില്‍ 222 ഗുണ്ടകളാണ് കൊല്ലപ്പെട്ടത്. ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എത്രയോ പേരുടെ വീടുകള്‍ ബുള്‍ഡോസറില്‍ ഇടിച്ചുനിരത്തി. യഥാര്‍ത്ഥത്തിലുള്ള തിന്മകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത യോഗി ആദിത്യനാഥിന് പക്ഷെ ഭാരതത്തിന്റെ ആത്മീയസാംസ്കാരിക പാരമ്പര്യത്തിലെ നന്മകള്‍ മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികപാരമ്പര്യത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും പ്രതീകമായാണ് ഈ ചടങ്ങിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: