ന്യൂദൽഹി : ഉത്തരാഖണ്ഡിലെ ‘ ഓപ്പറേഷൻ കൽനേമിയിൽ ‘ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ. ജൂലൈ 10 നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ‘ഓപ്പറേഷൻ കലനേമി’ എന്ന പേരിൽ ഹിന്ദു ബാബമാരായി വേഷംമാറിയവർക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാൻ ഉത്തരവിട്ടത്. പിടിയിലായവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളാണ് .
‘ മതപരമായ വേഷംമാറി കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി “കാലനേമി” സമൂഹത്തിൽ സജീവമാണ്. ഈ ഓപ്പറേഷൻ നിയമപാലകർക്ക് മാത്രമല്ല, നാഗരിക പ്രതിരോധത്തിനും വേണ്ടിയുള്ളതാണ്. ഹിന്ദുക്കളായ നമ്മൾ ഈ ഭീഷണി തിരിച്ചറിയണം. പൊതുജനവികാരങ്ങളും സനാതന സംസ്കാരത്തിന്റെ അന്തസ്സും സംരക്ഷിക്കുന്നതിനും സാമൂഹിക ഐക്യം നിലനിർത്തുന്നതിനും നമ്മുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. വിശ്വാസത്തിന്റെ പേരിൽ കാപട്യം പ്രചരിപ്പിക്കുന്നവരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ല.‘ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്‌സിൽ പോസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം ഹരിദ്വാറിൽ നിന്ന് 50, ഡെറാഡൂണിൽ നിന്ന് 144 , ഉധം സിംഗ് നഗറിൽ നിന്ന് 65 ഉൾപ്പെടെ 300 ഓളം വ്യാജ സന്യാസിമാർ അറസ്റ്റിലായിട്ടുണ്ട്. അവരിൽ 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ബംഗ്ലാദേശി പൗരനായ രുക്മ രകം എന്ന ഷാ ആലം ഡെറാഡൂണിൽ നിന്നാണ് അറസ്റ്റിലായത് . ഹിന്ദു സന്യാസിയുടെ വേഷത്തിലാണ് ഷാ ആലം കഴിഞ്ഞിരുന്നത് . ഇത്തരത്തിൽ നിരവധി ബംഗ്ലാദേശി മുസ്ലീങ്ങളാണ് ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ജീവിച്ചിരുന്നത് .
















