കണ്ണൂര്‍: രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ സത്യപ്രതിജ്ഞയ്‌ക്കായി 18നു ദല്‍ഹിയിലേക്ക്. ഇന്നലെ വീട്ടില്‍ ഹിന്ദുഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും സദാനന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.
ഈ മാസം 21 മുതല്‍ ആഗസ്ത് 31 വരെ പാര്‍ലമെന്റ് സെഷന്‍ നടക്കുന്നതായാണ് അറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദിവസമായ 21ന് സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് കണക്കുകൂട്ടുന്നത്. 17നു കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച് 18നു രാവിലെ ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് അന്നുച്ചയോടെ ദല്‍ഹിക്കു തിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















