കൊച്ചി : 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം ചോരക്കുരുതിയാണെന്ന് നടൻ ഹരീഷ് പേരടി . സദാനന്ദൻ മാസ്റ്ററുടെ ചിത്രം പങ്ക് വച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ വിപ്ലവ സിംഗങ്ങളുടെ മണ്ണാർക്കാട്ടെ പുതിയതല്ലാത്ത പഴയ മുദ്രാവാക്ക്യം കേട്ടു..”കൈയ്യും വെട്ടും കാലും വെട്ടും” ചുരുക്കി പറഞ്ഞാൽ ശശിയെ സദാന്ദനാക്കും എന്ന്…30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും ഇതാണ് ഇവരുടെ തലച്ചോറിലെ സ്വപ്നം..പ്രിയപ്പെട്ട സാംസ്കാരിക നായിക്കളെ..ഒരു തുള്ളി ചോര വീഴാത്ത പാദ പൂജയെക്കാൾ സാംസ്കാരിക അധ:പതനമാണ് ലീറ്റർ കണക്കിന് മനുഷ്യ രക്തം ഒഴുക്കുന്ന ഈ പാദ സമർപ്പണമെന്ന മനുഷ്യ കുരുതി…ഒരിക്കലും തിന്ന് തീരാത്ത ആ വിപ്ലവ പഴം വായിലുള്ളതുകൊണ്ട് ഈ വിഷയത്തിൽ ശ്വാസം പോലും പുറത്ത് വരാത്ത എല്ലാ സാംസ്കാരിക പുരോഗമന രോമങ്ങൾക്കും നടുവിരൽ നമസ്ക്കാരം ‘ എന്നാണ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: