ഭുവനേശ്വര്‍ : പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയിലെ രഥങ്ങള്‍ അദാനിയ്‌ക്ക് വേണ്ടി നിര്‍ത്തിയെന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പൂര്‍ണ്ണസമര്‍പ്പിതനായി ഭാര്യയ്‌ക്കും മകനുമൊപ്പം പങ്കെടുക്കുകയും അവിടുത്തെ ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്യുന്നതില്‍ വരെ പങ്കെടുക്കുകയും ഭക്തര്‍ക്കുള്‍പ്പെടെ 40 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്ത അദാനിയെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ജഗന്നാഥഭക്തരുടെ ഇടയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.
ഒഡിഷയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ ഹിന്ദുവിരുദ്ധ പരാമര്‍ശം. ഏറെക്കാലമായി ഹിന്ദുവിനെ അവഗണിച്ച് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രീണിപ്പിച്ച് നീങ്ങിയ രാഹുല്‍ ഗാന്ധി കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയപ്പോള്‍ ഹൈന്ദവപ്രീണനവുമായി ഇറങ്ങിയിരിക്കുകയാണ്.
രാഷ്‌ട്രീയത്തില്‍ മാര്‍ക്ക് നേടാന്‍ ദൈവത്തെ വെച്ചുള്ള ആരോപണമുയര്‍ത്താനും മടിക്കാത്ത രാഹുല്‍ ഗാന്ധിയുടെ ക്രൂരമനസ്സാണ് ഇതിലൂടെ പുറത്തുവന്നത്. ഹൈന്ദവമാര്‍ഗ്ഗത്തില്‍ ഭക്തിശുദ്ധിയോടെ നീങ്ങുന്ന ഭക്തരുടെ ഹൃദയം തകര്‍ക്കുന്ന പ്രസ്താവനയാണിതെന്ന് രാഹുല്‍ഗാന്ധിയ്‌ക്ക് മനസ്സിലാകുന്നേയില്ല എന്നതാണ് ദുഖകരം.
ഇക്കുറി അദാനിയും കുടുംബവും പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്‌ക്കായി പലദിവസങ്ങള്‍ പുരിയില്‍ തങ്ങിയിരുന്നു അദാനിയുടം കുടുംബവും അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും അവിടെ എല്ലാ പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും പങ്കുകൊണ്ടിരുന്നു. ഭക്തര്‍ക്ക് സ്വന്തം കൈകള്‍കൊണ്ട് പ്രസാദമായി നല്‍കുന്ന ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്ത് പ്രസാദ സേവ കൂടി അദാനിയും ഭാര്യയും മകനും ചെയ്തതാണ്. അദാനിയും ഭാര്യയും മകനും പ്രസാദസേവയ്‌ക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന ചെമ്പില്‍ ഇളക്കുന്ന ഫോട്ടോ വരെ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. മൂന്ന് പേരും വഴിപാടിന്റെ ഭാഗമായി ബാലഭദ്രന്‍, ദേവീ സുഭദ്ര, ജഗന്നാഥന്‍ എന്നീ ദൈവങ്ങളുടെ രഥങ്ങള്‍ വലിക്കുക കൂടി ചെയ്തു. എന്തിന് ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്ക് മുന്‍പില്‍ മൂന്ന് പേരും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇടയ്‌ക്കിടെ വന്നുപോയ മഴയെ വകവെയ്‌ക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകുന്നതില്‍ അദാനിയും ഭാര്യ പ്രീതിയും മൂത്ത മകന്‍ കരണ്‍ അദാനിയും ശ്രദ്ധിച്ചിരുന്നു.
ഇസ്കോണ്‍ ഭക്തര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി ഒരുക്കിയ അടുക്കളയുടെ പ്രവര്‍ത്തനങ്ങളിലും അദാനിയും ഭാര്യയും മകനും സജീവമായി പങ്കുകൊണ്ടിരുന്നു. അവര്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ പങ്കാളികളായി എന്ന് മാത്രമല്ല, അത് ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് അവിടെ എത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദാനി പറഞ്ഞത് ഇക്കുറി താന്‍ രാജ്യത്തിന് വേണ്ടിയും ഒഡിഷയുടെ പുരോഗതിയ്‌ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു എന്നാണ്. ഇക്കുറി ജൂണ്‍ 26 മുതല്‍ ജൂലായ് എട്ട് വരെയുള്ള ഉത്സവക്കാലത്ത് ക്ഷേത്ര ഭാരവാഹികള്‍ക്കും ഭക്തര്‍ക്കുമായി 40 ലക്ഷം ഭക്ഷണമാണ് അദാനി ഇസ്കോണ്‍ വഴി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: