Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Published by

കാസര്‍കോട് : സനാതന ധർമം നടപ്പാക്കാനുള്ള ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ .

ആർഎസ്എസ് സങ്കൽപ്പിക്കുന്ന ചാതുർവർണ്യ വ്യവസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഗുരുപൂജ . ഫ്യൂഡൽ സംസ്കാരത്തിന്റെ ഭാ​ഗമായി സനാതന ധർമം നടപ്പാക്കാൻ ആർഎസ്എസ് സംഘപരിവാറും ശ്രമിക്കുന്നതാണ് ഗുരുപൂജയിലൂടെ കണ്ടത്. ഇത് അനുവദിക്കില്ല.

-->

ഇത് കാടത്ത സമീപനമാണ്. അധ്യാപകരെ ബഹുമാനിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. അധ്യാപകരെ മാത്രമല്ല ആരെയും ബഹുമാനിക്കുന്നതിൽ ഒരു തരത്തിലുള്ള എതിർപ്പും പ്രകടിപ്പിക്കില്ല. ആധുനിക കാലത്ത് ഇത്തരം ആചാരങ്ങൾ ആർഎസ്എസുകാരും സംഘപരിവാറും അവർ കൈകാര്യം ചെയ്യുന്ന വിദ്യാലയങ്ങളിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്. ജനാധിപത്യ സമൂഹമാകെ ഒറ്റക്കെട്ടായി ഇത്തരം രീതികളെ എതിർക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by