പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയില്‍.നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടൈയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി 58 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ രാത്രിയാണ് മരിച്ച കുമരംപുത്തൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ച് ഉളള റിപ്പോര്‍ട്ട് വന്നത്.നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: