കൊച്ചി:എംഡിഎംഎയുമായി കൊച്ചിയില്‍ പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ സിനിമാ രംഗത്തെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നാല് പേരെ ഫോണില്‍ ബന്ധപ്പെട്ട് പൊലീസ് വിവരം തേടി.
നാല് മാസത്തിലേറെയായി റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് ഫോണ്‍ രേഖകളില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു.ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം.
സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ ബന്ധപ്പെട്ടതെന്നാണ് താരങ്ങള്‍ പൊലീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത്‌വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. റിന്‍സിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് റിന്‍സി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിന്‍സി ഇടപാട് നടത്തിയവരുടെ പേരുകളും പൊലീസിന് ലഭിച്ചു. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി കച്ചവടം നടത്തിയതിന്റെ കണക്കുകളും പൊലീസിന് കിട്ടി.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ കൂടിയായ റിന്‍സി മുംതാസ് പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കുമായിരുന്നു.ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായാണ് വിവരം.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം റിന്‍സിയെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരില്‍ പ്രധാനിയായ യാസര്‍ അരാഫത്തിന് പിന്നാലെയുള്ള ഡാന്‍സാഫ് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസര്‍ പിടിയിലായപ്പോള്‍ ഒപ്പമുണ്ടായിരുന്ന റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി ഇടപാട് നടത്തിയതിന്റെ കണക്കുകള്‍ കണ്ടെത്തി. പണം കൈമാറാന്‍ ഗൂഗിള്‍ പേയും ക്രിപ്‌റ്റോ കറന്‍സിയും ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: