ന്യൂദൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അജ്മൽ കസബിനെതിരെ വധശിക്ഷ വിധിക്കുമ്പോൾ അത് ഉജ്ജ്വൽ നികം എന്ന അഭിഭാഷകന്റെ ജീവിതത്തിൽ ലഭിച്ച പൊൻ തൂവൽ കൂടിയായിരുന്നു . നിയമരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഇന്ന് അദ്ദേഹത്തിനെ രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്തത് .
നേരത്തെ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി അദ്ദേഹത്തെ മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിരുന്നു. എന്നാൽ, അന്ന് അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നു. 1953 മാർച്ചിൽ മഹാരാഷ്‌ട്രയിലെ ജൽഗാവിലാണ് ഉജ്ജ്വൽ നികം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ദേവ്‌റാവുജി നികവും നിയമരംഗത്ത് സജീവമായിരുന്നു. ബാരിസ്റ്ററായും ജഡ്ജിയായും ജോലി ചെയ്തിരുന്നു. പൂനെ സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം നേടിയ നികം. ഇതിനുശേഷം, ജൽഗാവിലെ എസ്എസ് ലോ കോളേജിൽ നിന്ന് നിയമം പഠിച്ചു.
1979-ൽ ജൽഗാവ് ജില്ലാ കോടതിയിൽ നിന്നാണ് നികം തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. പിന്നീട്, ഏകദേശം 14 വർഷം അദ്ദേഹം ടാഡ കോടതിയിൽ സേവനമനുഷ്ഠിച്ചു. 1993-ലെ സ്ഫോടന പരമ്പര കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതോടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. 10 വർഷത്തിലേറെയായി,നടന്ന കേസിൽ 100 പ്രതികൾ ശിക്ഷിക്കപ്പെട്ടു. അതേസമയം, കേസിൽ 23 പേരെ കുറ്റവിമുക്തരാക്കി. ഓരോ വാദം കേൾക്കലിനു ശേഷവും, കോടതിയിലെ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നികം നൽകാറുണ്ടായിരുന്നു, അങ്ങനെ അദ്ദേഹം ടിവിയിലൂടെ എല്ലാ വീട്ടിലും എത്തി, ക്രമേണ അദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
ഉജ്ജ്വല്‍ നിഗം എന്ന പ്രഗത്ഭനായ അഭിഭാഷകനെ രാജ്യം ശ്രദ്ധിക്കുന്നത് 1993ല്‍ മുംബൈ ബോംബ് സ്ഫോടന പരമ്പരയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിതനായതിനു ശേഷമാണ്. ഗുൽഷൻ കുമാർ കൊലപാതക കേസ്, ശക്തി മിൽസ് കൂട്ടബലാത്സംഗം എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി സെൻസേഷണൽ കേസുകളിൽ മഹാരാഷ്‌ട്ര സർക്കാരിനെ പ്രതിനിധീകരിച്ചു.
തന്റെ ഇതുവരെയുള്ള അഭിഭാഷക ജീവിതത്തില്‍ 30ല്‍ പരം കുറ്റവാളികള്‍ക്ക് വധശിക്ഷാ വിധി നല്‍കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 600ല്‍ അധികം കുറ്റവാളികള്‍ക്ക് ജീവപര്യന്തവും.2016 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു.
മുംബൈ ആക്രമണക്കേസില്‍ കസബിനെതിരെ ചുമത്തപ്പെട്ട 86 കുറ്റാരോപണങ്ങളില്‍ 80ഉം ശരിയാണെന്ന് ഉജ്ജ്വല്‍ നിഗം കോടതിയില്‍ തെളിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത പാക്കിസ്ഥാന്‍ നിര്‍മ്മിത കൊലപാതകയന്ത്രം എന്ന് നിഗം വിശേഷിപ്പിച്ച കസബിന് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അദ്ദേഹത്തിനായി. മുംബൈ സെഷന്‍ കോടതി 2010 മെയില്‍ വിധിച്ച വധശിക്ഷ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും പരമോന്നത കോടതിയും വധശിക്ഷ ശരിവെയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് കസബ് ശിക്ഷയിളവിനായി രാഷ്‌ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും 2010 മെയ് മാസം രാഷ്‌ട്രപതി ദയാഹര്‍ജി തള്ളുകയായിരുന്നു. തുടർന്നാണ് പൂനയിലെ ഏര്‍വാട ജയിലില്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയത്.
















