കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം.നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു.
സര്‍വകലാശാല കെട്ടിടങ്ങള്‍, പരീക്ഷാഭവന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങളോ ധര്‍ണയോ സമരമോ പാടില്ല എന്നാണ് കത്തില്‍ പറയുന്നത്.കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരം നടക്കുന്നുണ്ട്.
പ്രത്യേകിച്ച് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് മാറുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്ത് നല്‍കിയത്.
നിയമം ലംഘിച്ച് എന്തെങ്കിലും തരത്തിലുള്ള സമരം ചെയ്യുകയാണെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: