India

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

Published by

ന്യൂദൽഹി : ശശി തരൂരിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എൻ സിപി
നേതാവ് സുപ്രിയ സുലെ . സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുപ്രിയ സുലെ മോദിയെ പ്രശംസിച്ച് സംസാരിച്ചത് .

‘ അന്താരാഷ്‌ട്രതലത്തിൽ എല്ലാ ദിവസവും സംസാരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന നാല് നേതാക്കളുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു , ഇന്ദിരാഗാന്ധി , നരേന്ദ്രമോദി . ‘ എന്നാണ് സുപ്രിയ സുലെ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രശസ്തിയെ കുറിച്ച് വീണ്ടും ചോദിച്ച മാധ്യമപ്രവർത്തകയോട് ‘ വസ്തുതകൾ മാറ്റാൻ കഴിയില്ല ‘ എന്നായിരുന്നു സുപ്രിയ സുലെ പറഞ്ഞത് . അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു .

-->

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ രംഗത്തെത്തിയതിനു പിന്നാലെയാണ് സുപ്രിയ സുലെയും ചുവട് മാറ്റിയത് . മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നുമാണ് കഴിഞ്ഞ ദിവസം ശശി തരൂർ പറഞ്ഞത്.

വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്.

https://x.com/i/status/1943962563345088961

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by