വാഷിംഗ്ടൺ : അമേരിക്കയും ഇസ്രായേലും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ഇസ്രായേൽ – ഇറാൻ യുദ്ധത്തിൽ യുഎസ് പരസ്യമായി ഇസ്രായേലിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ തുർക്കിയ്‌ക്ക് അമേരിക്കൻ യുദ്ധവിമാനം വിൽക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് എത്തിയിരിക്കുകയാണ് ഇസ്രായേൽ .
തുർക്കി ഇതിനായി വലിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം S -400 പാകിസ്ഥാന് വിൽക്കുകയാണ് ആദ്യ പദ്ധതി . പക്ഷേ അത് അവർക്ക് എളുപ്പമായിരിക്കില്ല. S -400 വിൽക്കുന്നതിന് മുമ്പ് തുർക്കി റഷ്യയുടെ അനുമതി വാങ്ങേണ്ടിവരും . അത് വിറ്റ് അമേരിക്കയുടെ F-35 യുദ്ധവിമാനം വാങ്ങാനാണ് തുർക്കി ആഗ്രഹിക്കുന്നത് .
തുർക്കിക്ക് എഫ്-35 നൽകിയാൽ റഷ്യയുടെ ശേഷിയെയും ശക്തിയെയും കുറിച്ച് ഒരു ധാരണ ലഭിക്കുമെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 വളരെ ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയ്‌ക്കും അതിൽ വലിയ വിശ്വാസമുണ്ട്. 2017 ൽ ഏകദേശം 2.5 ബില്യൺ യുഎസ് ഡോളറിന് എസ്-400 നായി തുർക്കി റഷ്യയുമായി കരാറിൽ ഒപ്പുവച്ചിരുന്നു.
ഡിഫൻസ് സെക്യൂരിറ്റി ഏഷ്യ’യുടെ റിപ്പോർട്ട് അനുസരിച്ച് , തുർക്കിക്ക് എഫ്-35 ലഭിക്കുന്നത് മുഴുവൻ മിഡിൽ ഈസ്റ്റിനും അപകടകരമാണെന്ന് ഇസ്രായേൽ പറയുന്നു . ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ ഡൊണാൾഡ് ട്രംപുമായി ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു . തുർക്കിക്ക് എഫ്-35 നൽകുന്നത് ഇസ്രായേലിനെ ദുർബലപ്പെടുത്തുക മാത്രമല്ല, മിഡിൽ ഈസ്റ്റിന്റെ വ്യോമശക്തി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഇസ്രായേൽ പറയുന്നു.
മാത്രമല്ല ഇസ്രായേലിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയായ ഇന്ത്യയ്‌ക്കും യുഎസ് യുദ്ധവിമാനം തുർക്കി വാങ്ങുന്നതിൽ താല്പര്യമില്ല . ഇന്ത്യയുടെ താല്പര്യം സംരക്ഷിക്കാനും ഇസ്രായേൽ ശ്രമിക്കുന്നുവെന്നാണ് ചില തുർക്കി മാധ്യമങ്ങളുടെ റിപ്പോർട്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: