തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ 23,000 വാർഡുകളിൽ മത്സരിക്കുമെന്നും മത്സരിക്കുന്നത് വിജയിക്കാനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്ത പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം അമിത് ഷാ നിർവഹിച്ചുവെന്നതുകൊണ്ടു മാത്രമല്ല, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ വികസിത ദൗത്യം പ്രഖ്യാപിക്കുന്ന ദിവസംകൂടിയാണിത്, അദ്ദേഹം വിശദീരിച്ചു.
30 വികസിത കേരള സമ്മേളനം നടത്തി, 30 ജില്ലാ സമ്മേളനങ്ങൾ നടത്തി. 23000 വാർഡിൽ മത്സരിക്കും, വിജയിക്കാൻ ആണ് മത്സരം. ഒരുലക്ഷം പേർ ലക്ഷ്യം പൂർത്തീകരിക്കാൻ പ്രവർത്തിക്കുകയാണ്, രാജീവ് ചന്ദ്ര ശേഖർ വിശദീകരിച്ചു.
ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്ന വികസനമാണ് ബിജെപി കേരളത്തിന് സമർപ്പിക്കുന്നത്. വരും ദിവസങ്ങൾ വീടുകൾ കയറി നാലുമാസം നിരന്തര പരിശ്രമം നടത്താനുള്ള ആഹ്വാനമാണ് ഈ സമ്മേളനത്തിന് നൽകാനുള്ളതെന്ന് ഡോ. രാജീവ് പഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്കഴിഞ്ഞ് നടക്കുന്ന വിശാല സമ്മേളനത്തിൽ ആയിരക്കണക്കിന് ബിജെപിയുടെ ജനപ്രതിനിധികൾ ഉണ്ടാവുമെന്നും ഉണ്ടാവാൻ ഒന്നിച്ച് നിരന്തര ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: