ന്യൂദല്‍ഹി: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതിയില്‍ പങ്കാളികളായ സ്‌കൂളുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പണം ഈടാക്കുന്നതിനെതിരെ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി . ഹൈസ്‌കൂള്‍ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ പദ്ധതിയായ ശ്രേഷ്ഠ പ്രകാരം, 9, 11 ക്ലാസുകളില്‍ പ്രവേശനം നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസോ അധിക ചാര്‍ജുകളോ ഈടാക്കാന്‍ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.സുരക്ഷാ നിക്ഷേപം, പിക്നിക് ഫീസ്, മെഡിക്കല്‍ ചെലവുകള്‍, പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സ്റ്റേഷനറി തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളുകള്‍ പണം ആവശ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് .
















