കണ്ണൂര്‍: ഉളിക്കലില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്കയ്‌ക്കിടയാക്കി ബുധനാഴ്ച വൈകിട്ട് ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി.
പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി.പച്ചക്കറികളുടെ വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നാണ് കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണി പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പൊലീസും ആരോഗ്യവകുപ്പും അറിയിച്ചു.
















