ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന്റെ മൂലക്കരുത്തായി മുരുക ഭഗവാന്‍ മാറുകയാണ്. ഈയിടെ മരുകുന്റെ മലകളില്‍ ഒന്നായ തിരുപ്പുറകുണ്ഡ്രത്ത് നടന്ന മുരുകമഹാസംഗമത്തില്‍ പങ്കെടുത്ത ഏഴ് ലക്ഷം വരുന്ന ഭക്തര്‍ ഏറ്റുപാടിയ ഒരു ഭക്തിഗാനമാണ് മുരുകന്റെ സ്കന്ദ ഷഷ്ഠി കവചം. ഈ സ്കന്ദഷഷ്ഠി കവചം പിറന്നതിന് പിന്നില്‍ വലിയൊരു കഥയുണ്ട്.
ബാലദേവരായന്‍ സ്വാമികള്‍ മുരുകഭഗവാന്റെ വലിയ ഭക്തനായിരുന്നു. ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു. മരുന്നുകള്‍ ഒന്നും തന്നെ സഹായിച്ചില്ല. ഒടുവില്‍ ഇദ്ദേഹം ജീവിതം തന്നെ അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഉത്സവം കണ്ടുകൊണ്ടു ഒരു മനം മാറ്റം അനുഭവപ്പെട്ടു. പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു. അമ്പലത്തിലെ മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ _മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു ഷഷ്ടി കവചത്തിന്റെ ആദ്യത്തില്‍ ” *ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍ എന്ന് തുടങ്ങിയാണ് കവചം എഴുതിയത്. ആകെ 244 വരികളാണ് സ്കന്ദഷഷ്ഠി കവചത്തില്‍ ഉള്ളത്. ഇത് സ്ഥിരമായി ചൊല്ലിയാല്‍ ഐശ്വര്യമുണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ നാല് വരികളെങ്കിലും ചൊല്ലാത്ത ഹിന്ദുഭവനങ്ങള്‍ ഇല്ല എന്ന് പറയാറുണ്ട്.
തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച മറ്റു ക്ഷേത്രങ്ങളില്‍ പോയി കവചം പാടി. തിരുപുറകുണ്ട്രം, പഴനി, സ്വാമി മല, പഴമുതിര്‍ ചോലൈ എന്നിവടങ്ങള്‍ ആണ് മുരുകന്റെ മറ്റ് ക്ഷേത്രങ്ങള്‍. ഇവിടങ്ങില്‍ കൂടി ചെന്ന് കവചം പാടിയതോടെ തീവ്രമായ വയറുവേദന അതോടെ നീങ്ങി. അങ്ങിനെ ഒരു അസുഖം വന്നത് തന്നെ ഷഷ്ടി കവചം അദ്ദേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുക ഭഗവാന്റെ ഒരു കൃപയാണെന്ന് പറയപ്പെടുന്നു. ..
ദേവന്റെ അനുഗ്രഹത്തിന് ഇന്ന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് .
സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ ഷഷ്ടി വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത് തീര്‍ച്ചയാണ്
















