കൊച്ചി: അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജെനീറ്റ ഷിജുവിന്റെ മരണ കാരണം പേവിഷബാധയല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.
പനി ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ(12) മരിച്ചത്. അയ്യമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു- ജാസ്മി ദമ്പതികളുടെ മകളാണ്.
മരണകാരണം വ്യക്തമാകാന്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരണം. രണ്ടു ദിവസം പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി പനി കൂടി രക്തം ഛര്‍ദിച്ചിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. പേവിഷ ബാധയേറ്റാണ് മരണമെന്ന് സംശയം ഉയര്‍ന്നിരുന്നു.
















