ചാമരാജനഗർ ; പഠിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു . മനോജ് കുമാർ ( 10 ) ആണ് മരിച്ചത്. സ്‌കൂളിൽ വച്ച് പഠിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു . മരിച്ച മനോജ് കുമാറിന് ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്നും ജയദേവ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും അയൽക്കാർ പറഞ്ഞു.
കർണാടകയിൽ അടുത്തിടെ നിരവധി പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യുവാക്കളും സ്ത്രീകളും ഹൃദയാഘാതം മൂലം മരിക്കുന്നു. അതിനു പിന്നാലെ 10 വയസുകാരൻ മരിച്ചത് ഏറെ പരിഭ്രാന്തി പടർത്തി.














