ന്യൂദല്‍ഹി: രാജ്യത്തെ സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന്റെ തുല്യതയുടെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക സമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെയും യുഎസിനെയും പിന്തള്ളിയാണ് നാലാം സ്ഥാനത്തേക്കുയര്‍ന്നത്.
സാമ്പത്തികസമത്വം അടയാളപ്പെടുത്തുന്ന ഗിനി സൂചികയില്‍ ഇന്ത്യയുടേത് 25.5 പോയിന്‍റാണ്. ചൈനയുടേത് 35.7 പോയിന്‍റും യുഎസിന്‍റേത് 41.8 പോയിന്‍റും ആണ്. സൂചികയുടെ സംഖ്യ കുറയുന്നതിനനുസരിച്ച് ആ രാജ്യത്തെ സാമ്പത്തിക സമത്വം വര്‍ധിക്കുന്നുവെന്നാണ് കണക്ക്.
സ്ലൊവാക് റിപ്പബ്ലിക്, സ്ളോവാനിയ, ബെലാറസ് എന്നിവരാണ് ഇന്ത്യയേക്കാള്‍ സമത്വത്തിന്റെ കാര്യത്തില്‍ മുന്‍പിലുള്ളത്.
സമത്വം നല്‍കിയത് മോദിയുടെ ആയുഷ്മാന്‍ ഭാരതും ജനധന്‍ യോജനയും
ഇന്ത്യയില്‍ സാമ്പത്തിക സമത്വവും ആരോഗ്യ സമത്വവും നേടാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരതും ജന്‍ധന്‍ യോജനയും കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രി കൊണ്ടുവന്ന ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ ഇന്ത്യയില്‍ സാമ്പത്തിക സമത്വം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 55 കോടി ഇന്ത്യക്കാര്‍ക്ക് ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ ഉണ്ട്. 2023 മാര്‍ച്ച് വരെ 3.48 ലക്ഷം കോടി രൂപയാണ് നല്‍കിയത്.
ഇന്ത്യയ്‌ക്ക് ആരോഗ്യസമത്വം കൂട്ടാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി സഹായിച്ചതായും ലോകബാങ്ക് പറയുന്നു. ഇന്ത്യയിലെ 41 കോടി ജനങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. അഞ്ച് ആരോഗ്യഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണിത്. മോദി സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാപദ്ധതി 80 കോടി ജനങ്ങള്‍ക്കാണ് ഗുണം ചെയ്തത്.
ഇന്ത്യയിലെ ദാരിദ്ര്യം കുറയുന്നു എന്ന കണക്കുകള്‍ ലോകബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ 2011 നും 2013നും ഇടയില്‍ 17.1 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തി. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 16.2 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: