തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസിനെ വിരട്ടിയോടിച്ച് സമരാനുകൂലികൾ. കെഎസ്ആർടിസി ബസുകൾ തടയുന്നതിനെതിരെ രംഗത്ത് എത്തിയ പോലീസുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ട സമരാനുകൂലികൾ കയ്യേറ്റത്തിനും മുതിർന്നു.
കെഎസ്ആർടിസി ബസുകൾ തടയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. രാവിലെ കൊല്ലത്ത് നിന്നും നെയ്യാറ്റിൻകരയിലേക്കുള്ള ബസ് സമരാനുകൂലികൾ തടഞ്ഞിരുന്നു. ഇതിനെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ എത്തിയ മൂന്നു ബസുകൾ കൂടി സമരാനുകൂലികൾ തടഞ്ഞിട്ടു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരുമായാണ് ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായത്.
ബസുകൾ തടയാൻ നീ ആരെടാ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു സമരാനുകൂലികൾ പോലീസിനെ നേരിട്ടത്. ഇതിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമരക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ട പോലീസുകാരെ പോലീസിലെ തന്നെ മറ്റ് ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ച് കൊണ്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: