കൊൽക്കത്ത : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും . അനിൽ ദാസ് എന്ന നേതാവിനാണ് മർദ്ദനമേറ്റത് .അനില്‍ ദാസ് എന്ന 66 വയസുകാരനായ സിപിഎം നേതാവിനെ, തൃണമൂല്‍ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ ഖരഗ്പൂര്‍ ന ഗരത്തില്‍വെച്ച് തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അനിലിനെ ടിഎംസി വനിതാ നേതാവും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ മര്‍ദ്ദിച്ച് സ്ത്രീകളുടെ പരാതിയില്‍ അനില്‍ ദാസിനെതിരെ സ്ത്രീപീഡന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
‘തെരുവിൽ വെച്ച് എന്നെ മർദിച്ചു. പിന്നീട് സ്വയം രക്ഷക്കായി ഒരു കടയിൽ കയറിയപ്പോൾ അവിടെ വെച്ചും മർദിച്ചു. എങ്ങനെയോ ഓടി രക്ഷപ്പെട്ടു.’ പരിക്കേറ്റ അനിൽ ദാസ് പറഞ്ഞുമര്‍ദ്ദനത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലായെന്ന് ആരോപിച്ച് സിപിഎം നേതാവ് കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: