ലക്നൗ : മതപരിവർത്തന കേസിൽ അറസ്റ്റിലായ ചങ്ങൂർ ബാബയുടെ ആഢംബര വസതിയ്‌ക്ക് എതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ.ബൽറാംപൂരിലെ അദ്ദേഹത്തിന്റെ ആഡംബര വസതി നിയമവിരുദ്ധമാണെന്ന് ഭരണകൂടം പ്രഖ്യാപിക്കുകയും അത് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുകയും ചെയ്തു. ചെയ്യുന്നു. അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം 7 ദിവസത്തെ സമയം അനുവദിച്ചു.ബൽറാംപൂർ ജില്ലയിലെ ഉത്തരൗള തഹ്‌സിലിലാണ് ആഡംബര വസതി സ്ഥിതി ചെയ്യുന്നത്.
ചങ്കൂറിന്റെ കൂട്ടാളിയായ നീതു എന്ന നസ്രീന്റെ പേരിൽ ജില്ലാ ഭരണകൂടം അതേ വസതിയിൽ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ, എടിഎസിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളെത്തുടർന്നാണ് നടപടി സ്വീകരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെയും ആളുകളെയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി പ്രവർത്തിച്ച റാക്കറ്റിന്റെ തലവനാണ് ചങ്ങൂർ ബാബയെന്ന് അറിയപ്പെടുന്ന ജലാലുദ്ദീൻ.
അന്വേഷണത്തിൽ ഈ സംഘത്തിലെ പലരും ഇതുവരെ 40 തവണ ഇസ്ലാമിക രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. വിദേശത്ത് നിന്നുള്ള ധനസഹായം ഉപയോഗിച്ചാണ് ഈ യാത്രകളുടെ ചെലവുകൾ വഹിച്ചത്. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ നിരവധി സംശയാസ്പദമായ ഇടപാടുകൾ നടന്നതായി എടിഎസ് കണ്ടെത്തിയിട്ടുണ്ട്.
മതപരിവർത്തനത്തിനായി വിദേശത്ത് നിന്ന് 100 കോടിയോളം രൂപയാണ് ചങ്ങൂർ ബാബ കൈപ്പറ്റുന്നത് .19 ബാങ്ക് അക്കൗണ്ടുകളിലായി 100 കോടിയിലധികം രൂപ ഫണ്ട് ചെയ്തതായി കണ്ടെത്തി . ദരിദ്രരെയും തൊഴിലാളികളെയും നിസ്സഹായരെയും വശീകരിച്ച് ഇസ്ലാമിൽ എത്തിക്കുകയായിരുന്നു പതിവ്. മതപരിവർത്തനത്തിന് അവർ സമ്മതിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും വ്യാജ കേസുകൾ ചുമത്തി അവരെ ഉപദ്രവിച്ചിരുന്നു . ഇതിനെല്ലാം പിന്നിലെ സൂത്രധാരൻ ചങ്ങൂർ ബാബയായിരുന്നു.
ഇതുമാത്രമല്ല, വ്യത്യസ്ത ജാതികളിലെ പെൺകുട്ടികളെ മതപരിവർത്തനത്തിനായി കൊണ്ടുവരുന്നതിന് വ്യത്യസ്ത നിരക്കുകൾ നിശ്ചയിച്ചു. ബ്രാഹ്മണ, സർദാർ, ക്ഷത്രിയ പെൺകുട്ടികളെ ഇസ്ലാം സ്വീകരിക്കുന്നതിന് എത്തിക്കുന്നവർക്ക് 15 മുതൽ 16 ലക്ഷം രൂപ വരെ നൽകി. പിന്നാക്ക ജാതിയിലെ പെൺകുട്ടിക്ക് 10 മുതൽ 12 ലക്ഷം രൂപ വരെയും മറ്റ് ജാതികളിലെ പെൺകുട്ടികൾക്ക് 8 മുതൽ 10 ലക്ഷം രൂപ വരെയും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: