കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് വാഹനങ്ങള്‍ക്ക് കേടുപാട്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്. സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കാട്ടി പരാതി നല്‍കിയിട്ട് യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
പകല്‍നേരം മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന ഇടവഴിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: