Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ കേസ് നല്‍കിയിരുന്നു

Published by

കൊച്ചി: വിവാദങ്ങളുടെ സാഹചര്യത്തില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമ കണ്ട് ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷും കോടതി പ്രതിനിധികളും. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് ഇത്.

കൊച്ചി പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ എത്തിയാണ് ജഡ്ജി സിനിമ കണ്ടത്. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ കേസ് നല്‍കിയിരുന്നു.

സിനിമയിലെ ജാനകി എന്ന പേരാണ് പ്രശ്‌നമായത്. സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by