ലക്നൗ : മതപരിവർത്തന കേസിൽ നിർണായക നടപടിയുമായി യുപി സർക്കാർ . ഹിന്ദുമത വിശ്വാസികളെ ലവ് ജിഹാദിൽ കുടുക്കിയും, വിദേശത്ത് ജോലിയും, പണവും വാഗ്ദാനം ചെയ്തും മതം മാറ്റിയ ചങ്ങൂർ ബാബയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് .
ചങ്ങൂർ ബാബ, മകൻ മെഹബൂബ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെ യുപി എടിഎസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തായ നവീൻ റോഹ്‌റയെയും കുടുംബത്തെയും ചങ്ങൂർ ബാബ അടുത്തിടെ മതം മാറ്റി, ജമാലുദ്ദീൻ എന്ന് പേര് നൽകിയിരുന്നു . ബാബയ്‌ക്കൊപ്പം ഇസ്ലാം സ്വീകരിച്ച നവീൻ റോഹ്‌റ എന്ന ജമാലുദ്ദീനെയും എടിഎസ് അറസ്റ്റ് ചെയ്തു.
മതപരിവർത്തനത്തിനായി വിദേശത്ത് നിന്ന് 100 കോടിയോളം രൂപയാണ് ചങ്ങൂർ ബാബ കൈപ്പറ്റുന്നത് .19 ബാങ്ക് അക്കൗണ്ടുകളിലായി 100 കോടിയിലധികം രൂപ ഫണ്ട് ചെയ്തതായി കണ്ടെത്തി . ദരിദ്രരെയും തൊഴിലാളികളെയും നിസ്സഹായരെയും വശീകരിച്ച് ഇസ്ലാമിൽ എത്തിക്കുകയായിരുന്നു പതിവ്. മതപരിവർത്തനത്തിന് അവർ സമ്മതിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും വ്യാജ കേസുകൾ ചുമത്തി അവരെ ഉപദ്രവിച്ചിരുന്നു . ഇതിനെല്ലാം പിന്നിലെ സൂത്രധാരൻ ചങ്ങൂർ ബാബയായിരുന്നു.
ഇതുമാത്രമല്ല, വ്യത്യസ്ത ജാതികളിലെ പെൺകുട്ടികളെ മതപരിവർത്തനത്തിനായി കൊണ്ടുവരുന്നതിന് വ്യത്യസ്ത നിരക്കുകൾ നിശ്ചയിച്ചു. ബ്രാഹ്മണ, സർദാർ, ക്ഷത്രിയ പെൺകുട്ടികളെ ഇസ്ലാം സ്വീകരിക്കുന്നതിന് എത്തിക്കുന്നവർക്ക് 15 മുതൽ 16 ലക്ഷം രൂപ വരെ നൽകി. പിന്നാക്ക ജാതിയിലെ പെൺകുട്ടിക്ക് 10 മുതൽ 12 ലക്ഷം രൂപ വരെയും മറ്റ് ജാതികളിലെ പെൺകുട്ടികൾക്ക് 8 മുതൽ 10 ലക്ഷം രൂപ വരെയും നൽകി.
ഇന്നലെ ലക്നൗവിൽ വിഎച്ച്പിയുടെ സഹായത്തോടെ ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മതം മാറിയ മാണ്ഡ്വി ശർമ്മ, മാൽതി, എലീന അൻസാരി, സോനു റാണി എന്നിവരെയും ചങ്ങൂർ ബാബയുടെ കൂട്ടാളികൾ ലൗജിഹാദിൽ കുടുക്കിയതാണ്.ചങ്ങൂരിന്റെ സംഘത്തിലെ അംഗങ്ങൾ ഏകദേശം 40 തവണ ഇസ്ലാമിക രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: