അഹമ്മദാബാദ് അനധികൃത ബംഗ്ലാദേശികൾക്കെതിരെ ഗുജറാത്ത് സർക്കാരെടുന്ന കര്‍ശന നടപടിക്ക് വലിയ കയ്യടികളാണ് ഉയരുന്നത്.
250 അനധികൃത ബംഗ്ലാദേശികളെ വ്യോമസേനയുടെ പ്രത്യേക വിമാനം വഴി ധാക്കയിലേക്ക് നാടുകടത്തുകയായിരുന്നു. ബംഗ്ലാദേശി രോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രശ്നം ഉണ്ടാക്കാതിരിക്കാന്‍ ഇവരുടെ. കൈകളില്‍ വിലങ്ങിട്ട് കർശന സുരക്ഷയിലാണ് ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. ഈ 250 പേരെയും കയറിലും ബന്ധിച്ചിരുന്നു. അങ്ങേയറ്റം അക്രമകാരികളാണ് ബംഗ്ലാദേശി രോഹിംഗ്യകള്‍ എന്നതിനാലാണ് ഗുജറത്താ് സര്‍ക്കാരിന്റെ ഈ നടപടി. പിന്നീടാണ് അവരെ വ്യോമസേനാ വിമാനത്തില്‍ നാടുകടത്തിയത്. 250 ബംഗ്ലാദേശികളെ നാടുകടത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭാഗമായാണ് ഈ നടപടിയും.
കഴിഞ്ഞ രണ്ട് മാസത്തില്‍ 1200 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ധാക്കയിലേക്ക് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ പിടികൂടിയിരുന്നു. ബംഗ്ലാദേശികളെ വിമാനത്താവളത്തിലേക്ക് പ്രത്യേക ട്രക്കിലാണ് എത്തിച്ചത്. കൂട്ടത്തോടെ എത്തിച്ചതും ഇവരുടെ അക്രമപ്രവണത തടയാനാണ്. വിമാനത്താവളത്തില്‍ എത്തിച്ച ശേഷം വ്യോമസേനയുടെ വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഹര്‍ഷ് സാംഘ്വി പ്രസ്താവിച്ചിരുന്നു. ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന മറ്റ് ഐഡി കാര്‍ഡുകളും പരിശോധിച്ചാണ് ഇതുവരെ കഴിഞ്ഞ രണ്ട് മാസത്തില്‍ ഗുജറാത്തില്‍ മാത്രം 1200 പേരെ പിടികൂടിയത്.
അനധികൃതമായി സംസ്ഥാനത്ത് നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ് വി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കള്ളരേഖകള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും.
അനധികൃത ബംഗ്ലാദേശികളെ പിടിക്കാനായി ഗുജറാത്ത് പൊലീസും മറ്റ് ഏജന്‍സികളും സംസ്ഥാനത്ത് ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ് കോട്ട് തുടങ്ങിയ നഗരങ്ങളില്‍ എല്ലാം അനധികൃത ബംഗ്ലാദേശികള്‍ എത്തുന്നുണ്ട്. രോഹിംഗ്യകളെ ഗുജറാത്തില്‍ എത്തിക്കാന്‍ പ്രത്യേക മനുഷ്യക്കടത്ത് സംഘങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും മോദി വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ ജാഗ്രതയോടെ ഗുജറാത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവരെ പിടികൂടാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: