Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

പലസ്തീന്‍ സിന്ദാബാദ് വിളിച്ച് പ്രസംഗവേദികളില്‍ കത്തിക്കയറുന്ന കട്ട കമ്മ്യൂണിസ്റ്റായി പുറത്ത് അറിയപ്പെടുന്ന സൊഹ്റാന്‍ മംദാനി വരുന്നത് സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും. ഇതിനെതിരെ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമാവുകയാണ്. മംദാനിയുടെ അമ്മ മീരാ നായര്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ സംവിധായികയുടെ വീടിന്റെ വില 17 കോടി രൂപ. അച്ഛനായ മഹ്മൂദ് മംദാനിയുടെ ആസ്തി 84 കോടി രൂപ. അദ്ദേഹം കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്. സൊഹ്റാന്‍ മംദാനി ഒരു കള്ളകമ്മ്യൂണിസ്റ്റാണെന്ന പ്രചാരണവും കൊഴുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 08:46 pm IST
in India, World
സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

ന്യൂദല്‍ഹി: പലസ്തീന്‍ സിന്ദാബാദ് വിളിച്ച് പ്രസംഗവേദികളില്‍ കത്തിക്കയറുന്ന കട്ട കമ്മ്യൂണിസ്റ്റായി പുറത്ത് അറിയപ്പെടുന്ന സൊഹ്റാന്‍ മംദാനി വരുന്നത് സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും. ഇതിനെതിരെ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമാവുകയാണ്. മംദാനിയുടെ അമ്മ മീരാ നായര്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ സംവിധായികയുടെ വീടിന്റെ വില 17 കോടി രൂപ. പിതാവ് മഹ്മൂദ് മംദാനിയുടെയും അമ്മ മീരാനായരുടെയും കൂടിച്ചേര്‍ന്നുള്ള ആസ്തി 84 കോടി രൂപയോളം വരും. പിതാവ് മഹ്മൂദ് മംദാനി കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്. പാവങ്ങളെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ച് ഉച്ചൈസ്തരം പ്രസംഗിക്കുന്ന സൊഹ്റാന്‍ മംദാനി   ഒരു വ്യാജകമ്മ്യൂണിസ്റ്റാണെന്ന പ്രചാരണവും കൊഴുക്കുകയാണ്. അമ്മ മീരാ നായര്‍ ഹിന്ദുവാണെങ്കിലും പിതാവ് മഹ്മൂദ് മംദാനി മുസ്ലിമാണ്. പിതാവിന്റെ ഇസ്ലാം മതമാണ് സൊഹ്റാന‍് മംദാനി സ്വീകരിച്ചിരിക്കുന്നത്.

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ ലോറ ലൂമറും മെഗാന്‍ മക് ഗെയിനും ആണ് സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നതാണ് സൊഹ്റാന്‍ മംദാനി ഉയര്‍ത്തുന്ന മുദ്രാവാക്യം. ഇത്രയും സമ്പന്ന മടിത്തട്ടില്‍ ജനിക്കുകയും അതിന്റെ മുഴുവന്‍ ഗുണങ്ങളും അനുഭവിക്കുകയും ചെയ്ത് സൊഹ്റാന്‍ മംദാനിയുടെ ഗാസ പ്രേമവും കമ്മ്യൂണിസ്റ്റ് ഭാഷണങ്ങളും വെറും കള്ളത്തരമാണെന്നും ട്രംപിന്റെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നതാണ് സൊഹ്റാന്‍ മംദാനിയുടെ മറ്റൊരു പ്രചാരണം. ന്യൂയോര്‍ക്കിന്റെ മേയറായി തെരഞ്ഞെടുത്താല്‍ പണക്കാര്‍ക്ക് വമ്പന്‍ നികുതി ചുമത്തുമെന്നും സൊഹ്റാന്‍ മംദാനി പറഞ്ഞിരുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിതം ആഘോഷിച്ച സൊഹ്റാന്‍ മംദാനിയ്‌ക്ക് പാവങ്ങളെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ലെന്നും വിമര്‍ശനമുയരുന്നു.

ഗുജറാത്തില്‍ 2002ലെ വര്‍ഗ്ഗീയ കലാപത്തിന് ശേഷം മുസ്ലിങ്ങള്‍ ഇല്ലാതായെന്ന രീതിയിലുള്ള സൊഹ്റാന്‍ മംദാനിയുടെ പ്രസ്താവനയ്‌ക്കെതിരെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. സെന്‍സസ് പ്രകാരം ഗുജറാത്തിലെ മുസ്ലിങ്ങളുടെ ജനസംഖ്യ 10 ശതമാനമാണ്.

ന്യൂയോര്‍ക്ക് മേയര്‍ മത്സരത്തില്‍ പ്രാഥമിക തലത്തില്‍ സൊഹ്റാന്‍ മംദാനി വിജയിച്ചു. ഇതിന് പിന്നില്‍ ആ പ്രദേശത്തെ മുസ്ലിംവോട്ടുകള്‍ ഏകീകരിച്ചതും ഡമോക്രാറ്റുകളുടെ പിന്തുണയും സഹാകരമായിട്ടുണ്ട്. നവമ്പറിലാണ് അവസാന തെരഞ്ഞെടുപ്പ്. ട്രംപ് സൊഹ്റാന്‍ മംദാനിയെ വിശേഷിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ്.

 

 

Tags: communistZohran MamdaniNewyork Mayor electionMira NairMahmood Mamdanifake communist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

World

ന്യൂയോർക്കിൽ ജൂതവിരുദ്ധത രൂക്ഷം; മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Vicharam

മായുന്ന മാവോയിസ്റ്റ് ഭീകരത; നേതൃത്വത്തിന്റെ പങ്കും സമീപനങ്ങളും

Vicharam

മാവോയിസം, പത്തിമടക്കുന്ന കമ്യുണിസ്റ്റ് ഭീകരവാദം

World

മഡുറോയെയും ഭാര്യയെയും പിടികൂടിയത് യുദ്ധത്തിന് സമാനം , ഇത് അംഗീകരിക്കില്ല ; ട്രംപിനെ നേരിട്ട് വിളിച്ച് പ്രതിഷേധിച്ച് മേയർ മംദാനി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.