വിഴിഞ്ഞം: നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം ഗംഗയാര്‍ തോടിന് കുറുകെ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. വിഴിഞ്ഞം മുക്കോല സ്ഥിതി ചെയ്യുന്ന പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതോടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം ഓര്‍മയാകും.
നിര്‍മാണത്തിന്റെ ആദ്യഘട്ടമായി മണ്ണ് പരിശോധന തുടങ്ങി. ണ്ണ് പരിശോധനയ്‌ക്കായി 3,05000 രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. റിപ്പോര്‍ട്ട് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന് ലഭിച്ച ശേഷമാണ് പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കുക. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പാലം ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്നാണ് പഴമക്കാര്‍ പറയുന്നത്.ഒരു കാലത്ത് വിഴിഞ്ഞത്തെയും തലസ്ഥാനത്തെയും ബന്ധിപ്പിച്ചിരുന്ന ഏക സഞ്ചാര മാര്‍ഗ്ഗമാണ് ഈ പാലം. ഇത് പൊളിച്ച് നീക്കുന്നതോടെ വിഴിഞ്ഞത്തിന്റെ മറ്റൊരു ചരിത്രം കൂടി വിസ്മൃതിയാകും.
മൂന്ന് തൂണുകളില്‍ മാത്രം നില്‍ക്കുന്ന പാലത്തില്‍ കരിങ്കല്‍ കെട്ടാണ് ഇപ്പോഴുള്ളത്. കാല പഴക്കത്തില്‍ ഇരുമ്പ് കൈവരികള്‍ തകര്‍ന്നതോടെ കോണ്‍ക്രീറ്റ് കൈവരികള്‍ സ്ഥാപിച്ചു.എന്നാല്‍ ബലക്ഷയമുള്ള പാലത്തില്‍ കൂടി കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പൂവാര്‍,കാട്ടാക്കട, പാറശാല , നെയ്യാറ്റിന്‍കര എന്നീ ഡിപ്പോകളില്‍ നിന്നുള്ള എല്ലാ ബസുകളും വിഴിഞ്ഞം വഴി തിരുവനന്തപുരത്തേയ്‌ക്ക് പോകുന്നത് പഴയപാലത്തിലൂടെയാണ്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പഴക്കംചെന്ന പാലത്തിന്റെ തകര്‍ച്ചയില്‍ ഏതാനും വര്‍ഷം മുന്‍പ് കോണ്‍ക്രീറ്റ് നിര്‍മിത കൈവരി സ്ഥാപിച്ചത്.എന്നാല്‍ പുതിയ പാലത്തിന് ഇരുവശത്തും തൂണുകള്‍ മാത്രം നിര്‍മിച്ച് ഗംഗയാറിന്റെ ഒഴുക്ക് സുഗമമാക്കി മാറ്റും.18 മീറ്റര്‍ നീളമുള്ള സ്പാന്‍ ഉപയോഗിച്ച് ഒറ്റ ലൈനായാണ് പാലം വരുന്നത്. അതിനാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. മണ്ണ് പരിശോധന നടക്കുന്നതിനാല്‍ പഴയപാലം വഴിയുളള സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: