ന്യൂദല്‍ഹി: ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി നേടുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യ നടിയെന്ന ബഹുമതി ദീപിക പദുക്കോണിന്. ഹോളിവുഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആണ് ഈ ബഹുമതി പ്രഖ്യാപിച്ചത്.
2026ലെ മോഷന്‍ പിക്‌ച്ചേഴ്‌സ് വിഭാഗത്തിലാണ് ഈ പുരസ്‌കാരം നേടിയത്. പ്രശസ്ത താരങ്ങളായ എമിലി ബ്ലണ്ട്, തിമോത്തി ചാലമെറ്റ്, റാമി മാലെക്, റേച്ചല്‍ മക്ആഡംസ്, സ്റ്റാന്‍ലി ടുച്ചി, ഡെമി മൂര്‍ എന്നിവരും ദീപികയ്‌ക്കൊപ്പം പുരസ്‌കാരം നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഭാരതീയ നടി ദീപിക ആണെങ്കിലും ആദ്യ ഭാരതീയന്‍ സാബു ദസ്തഗിര്‍ എന്നയാളാണ്. പ്രശസ്ത ഹോളിവുഡ് നടനായ ഇദ്ദേഹം 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ബഹുമതി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: