ന്യൂദല്‍ഹി: ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ‘ആത്മനിര്‍ഭര്‍ ഭാരത്’ വേദവാക്യമാക്കിയ മെയ് ഡ് ഇന്‍ ഇന്ത്യ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. ജൂലായ് 3 വ്യാഴാഴ്ചയാണ് അദ്ദേഹം ഒരു ലക്ഷം കോടിരൂപയുടെ മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അയവുവന്നിട്ടില്ലെന്ന് മാത്രമല്ല, പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധത്തിനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ മെയ് ഡ് ഇന്‍ ഇന്ത്യ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ തീരുമാനമെടുത്തത്.
വ്യാഴാഴ്ച ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് 1.05 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങള്‍, ഉപരിതല-വ്യോമ മിസൈലുകള്‍, സായുധവാഹനങ്ങള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: