കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആശുപത്രിയിലെ പതിനാലാം വാർഡാണ് പൊളിഞ്ഞ് വീണത്. ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.
പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: