Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ആദ്യഘട്ടത്തില്‍ എസ്സിഇആര്‍ടിയുടെ 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുക

Published by

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണ തുടര്‍ച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തില്‍ ഗൗരവമായി പരിഗണിക്കും.

ആദ്യഘട്ടത്തില്‍ എസ്സിഇആര്‍ടിയുടെ 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ 2015-ല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷകാലയളവില്‍ വലിയ മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാറ്റങ്ങളെല്ലാം പരിഗണിച്ചും ഭാവിയിലെ വെല്ലുവിളികള്‍ പരിഗണിച്ചുമാകും പാഠപുസ്‌കങ്ങള്‍ പരിഷ്‌കരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം കുട്ടികളുടെ പക്കല്‍ പുതിയ പുസ്തകങ്ങള്‍ എത്തിച്ചേരുന്ന നിലയില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക