തിരുവനന്തപുരം:ഡിജിറ്റല്‍ സര്‍വകലാശാല വി സി ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല. ഈ മാസം എട്ടാം തീയതി വരെയാണ് അധിക ചുമതല നല്‍കിയത്.
കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വകാര്യ സന്ദര്‍ശനത്തിനായി റഷ്യയിലേക്ക് പോകുന്നതിനാല്‍ അവധിയെടുത്ത സാഹചര്യത്തിലാണ് അധിക ചുമതല നല്‍കിയത്.സിസ തോമസിന് അധിക ചുമതല നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിട്ടു.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാറിനെ ഗവര്‍ണറോട് അനാദരവ് കാട്ടിയതിന് സസ്പന്‍ഡ് ചെയ്ത ശേഷമാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍ അവധിയില്‍ പോകുന്നത്.ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്യുവും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: