ലഖ്നൗ: ആകാശും ബ്രഹ്മോസും മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പരീക്ഷിച്ചെന്നും ലോകത്തിന് ഈ ആയുധങ്ങളില്‍ വിശ്വാസമായെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയിരം കോടി രൂപയില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ 30 മെഗാവാട്ട് ശേഷിയുള്ള ഗ്രീന്‍ ഡേറ്റ സെന്‍ററിന്റെ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു യോഗി. ആര്‍ക്കെങ്കിലും ബ്രഹ്മോസിന്റെ ശക്തിയെപ്പറ്റി സംശയമുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനോട് ചോദിച്ചാല്‍ മതിയെന്നും യോഗി പറഞ്ഞു.
സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡ് ആണ് ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്. ലഖ്നോവിലെ പ്രതിരോധ ഇടനാഴിയില്‍ ആണ് ഇത് നിര്‍മ്മിക്കുന്നത്. മിസൈല്‍, റഡാര്‍ സംവിധാനം, സ്പീഡ് കണ്‍ട്രോള്‍ മുതലായവയ്‌ക്കുള്ള റഡോമിന് ആവശ്യമായ സംവിധാനങ്ങളും ഭാഗങ്ങളും നിര്‍മ്മിക്കുകയാണ് സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡ്. സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ പ്രവര്‍ത്തനം തുടരണമോ വേണ്ടയോ എന്നൊക്കെ സംശയമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വികസിത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറായിരിക്കുകയാണ് ഈ നവരത്ന പദവിയുള്ള ഈ കമ്പനി.
സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന് വേണ്ടി ഒരു ഡേറ്റാ സെന്‍റര്‍ തുടങ്ങാന്‍ നിക്ഷേപകരെ കോവിഡിന് മുന്‍പ് സമീപിച്ചപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. 2022ല്‍ ആദ്യ ഡേറ്റാ സെന്‍റര്‍ തുടങ്ങി. ഇപ്പോള്‍ യുപിയില്‍ ആറ് ഡേറ്റാ സെന്‍റര് ഉണ്ട്.- യോഗി പറയുന്നു. സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡില്‍ 1977ല്‍ തന്നെ സോളാര്‍ സെല്‍ നിര്‍മ്മിച്ചു. ഇന്ത്യ ഇതിന്റെ സാധ്യത തിരിച്ചറിയുന്നതിന് മുന്‍പായിരുന്നു ഇത്. അന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥമാത്രമാണ് ജനങ്ങള്‍ അറിഞ്ഞിരുന്നത്. പക്ഷെ അന്ന് ഇവിടെ സോളാര്‍ സെല്‍ നിര്‍മ്മിച്ചു. ഈ പൊതുമേഖലാസ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ മികച്ച പ്രവര്‍ത്തനമാണ് നശിച്ചുപോകേണ്ട ഈ കമ്പനിയെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ചത്. – യോഗി പറഞ്ഞു.
“ഉത്തര്‍പ്രദേശിന് കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിരോധ മേഖലയിലെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 25000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ 50 ലക്ഷം കോടി രൂപയുടെ ബിസിനസ് നിക്ഷേപനിര്‍ദേശങ്ങളാണ് ലഭിച്ചത്.” – യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: