മൂവാറ്റുപുഴ : ഇരുപത് കിലോയോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം (26), സുമൻ മൊല്ല ( 25), ഒഡീഷ അഡാവ സ്വദേശി ഷിമാഞ്ജൽ പാൽ (36), ബഡാ സിന്തപ സ്വദേശി പ്രശാന്ത് കുമാർ (58) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
എളമ്പ്ര ഭാഗത്തെ വെയ്റ്റിംഗിൽ രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നാലു പേരുടെയും പക്കലുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രത്യേകം പായ്‌ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. അസമിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ ഇറങ്ങിയ ശേഷം കോതമംഗലത്ത് എത്തുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയ്, എസ്.ഐമാരായ പി.എം അജി, ഷാൻ്റി.കെ.ജേക്കബ്ബ്, എം.എസ് മനോജ്, പി.കെ അജികുമാർ, എ.എസ്.ഐ എൽദോസ് അബ്രഹാം, സീനിയർ സി പി ഒ മാരായ സുഭാഷ് ചന്ദ്രൻ ,സലിം .പി ഹസൻ, എം.എം അജ്മൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: