Kerala

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് പിണറായി സർക്കാർ പൂഴ്‌ത്തിയ പണം പത്തു ദിവസത്തിനകം കെട്ടിവയ്‌ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

Published by

കൊച്ചി: പൂക്കോട് സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏഴുലക്ഷം രൂപ പത്ത് ദിവസത്തിനുള്ളിൽ കെട്ടിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്. കമ്മിഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ എന്തുകൊണ്ട് വൈകിയെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.

ഒരു മാസം മുമ്പാണ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്‌ക്കുള്ളില്‍ നല്‍കണമെന്ന് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് പൂഴ്‌ത്തി. ഇതോടെ എട്ട് ശതമാനം പലിയടക്കം നഷ്ടപരിഹാരം നല്‍കാന്‍ മുനഷ്യാവകാശ കമ്മീഷന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതും അനുസരിച്ചില്ല. ഇതോടെ പണം നല്‍കിയ രേഖകളുമായി ജൂലൈ 10ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതും പണം നല്‍കുന്നതും തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക