തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ജി. ആര്‍. പ്രമോദ് സ്ഥിരം പ്രശ്‌നക്കാരനെന്ന് ആക്ഷേപം. ഇടതു സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസിന്റെ സംസ്ഥാന നേതാവായ ജി. ആര്‍ പ്രമോദ് കേന്ദ്ര സര്‍ക്കാരിനെയും ഹൈന്ദവ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന രീതിയില്‍ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്നത് പതിവാണ്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ഇതിനോടകം തന്നെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കട… പശു ആണോ അമ്മ അതോ കാവി കോണകം പിടിച്ച സ്ത്രീയോ… എന്നതായിരുന്നു അയാളുടെ പോസ്റ്റ്. ലക്ഷകണക്കിന് ഭാരതീയര്‍ ആരാധിക്കുന്ന ഭാരതാംബയെയാണ് ഇയാള്‍ കാവികോണകം പിടിച്ച സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നത്. ഇയാളുടെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പരാതികള്‍ വന്നതോടെ ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. ഐഎസ്ആര്‍ഒ പോലുള്ള തന്ത്രപ്രധാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇയാളെപ്പോലുള്ള ഒരാള്‍ ജോലിചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണ്.
അയോധ്യയില്‍ രാംലല്ല പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചതിനെതിരെയും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉറഞ്ഞ് തുള്ളിയിരുന്നു. ആശാ സമരത്തെ അനുകൂലിച്ച് സമരപ്പന്തലിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയെയും ഇയാള്‍ തരംതാണ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കടുത്ത ഇടതുപക്ഷക്കാരനായ ഇയാള്‍ കേരളത്തിലെ പിണറായി ഭരണത്തിന്റെ പിന്‍ബലത്തിലാണ് ഹൈന്ദവ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കുമെതിരെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വിഷം ചീറ്റുന്നത്.
ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: