തിരുവനന്തപുരം: കാസര്‍കോട് നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തില്‍ ‘പഞ്ചമി’ ദി വോയ്‌സ് ഓഫ് സ്റ്റുഡന്‍സ് ആന്‍ഡ് യൂത്ത് മാസിക പ്രകാശനം ചെയ്തു. ദേശീയ സഹസംഘടന സെക്രട്ടറി എസ്.ബാലകൃഷ്ണ, ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം. നാഗലിഗം എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
115 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് ഉരൂട്ടമ്പലത്ത് പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വിദ്യാലയത്തിന്റെ പടികള്‍ കയറിവന്ന മഹാത്മാ അയ്യന്‍കാളി കൊളുത്തിയ മാര്‍ഗദീപം കേരളത്തില്‍ തീപ്പന്തമായി മാറിയതിന് ചരിത്രം സാക്ഷിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് പറഞ്ഞു.
ആ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പേരാണ് ‘പഞ്ചമി’. മഹാത്മാ അയ്യങ്കാളിയുടെ പിന്മുറക്കാരനെന്ന നിലയില്‍ ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന കാവാരിക്കുളം കണ്ടന്‍ കുമാരന്‍ കേരളത്തില്‍ 56 ട്രൈബല്‍ സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു.
















