കോട്ടയം: ജപ്പാന്‍ സ്വദേശിനികള്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചു. ജപ്പാനിലെ നിയാജി സെണ്ടെ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവരാണ് ഹിന്ദുമതം സ്വീകരിച്ചത്.
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന പരാവര്‍ത്തന ചടങ്ങുകള്‍ക്ക് സംസ്ഥാന ധര്‍മ പ്രസാര്‍ പ്രമുഖ് എം.കെ. അരവിന്ദന്‍, സംസ്ഥാന പരാവര്‍ത്തന പ്രമുഖ് കെ. എന്‍. രാജേന്ദ്രന്‍, കോട്ടയം ജില്ലാ ധര്‍മ പ്രസാര്‍ പ്രമുഖ് കെ. എ. സോമനാഥന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
മഹാലക്ഷ്മി (ജുങ്കോ), ഐശ്വര്യലക്ഷ്മി (കോക്കോ), ധനലക്ഷ്മി (നിയാക്കോ) എന്നിങ്ങനെ പുനര്‍നാമകരണവും നടന്നു. ഇനി മുതല്‍ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഇവര്‍ക്ക് പ്രവേശിച്ച് ദര്‍ശനം നടത്താം.
















