കൊച്ചി :വാഹന പരിശോധനയ്‌ക്ക് നിന്ന പൊലീസുകാര്‍ക്ക് നേരെ മദ്യപന്റെ അതിക്രമം. വൈറ്റില ചളിക്കവട്ടത്താണ് സംഭവം.
പാലാരിവട്ടം എസ്ഐയെ വണ്ടിയിടിച്ച് വീഴ്‌ത്താന്‍ ശ്രമിച്ച മദ്യപന്‍ പുറത്തിറങ്ങിയാല്‍ പൊലീസുകാരെ വണ്ടിയിടിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
വാഹന പരിശോധന നടത്തവെ നിയന്ത്രണം വിട്ടതിന് സമാനമായി ഒരു ഇരുചക്ര വാഹനം പൊലീസുകാര്‍ക്ക് നേരെ വന്നു. പൊലീസുകാര്‍ ഇയാളെ തടഞ്ഞുവെച്ചപ്പോഴാണ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ തൊട്ടടുത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസ് അടക്കം എത്തുകയും ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. നിലവില്‍ ഇയാളെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മദ്യപിച്ച് വണ്ടിയോടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: