Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

അഭിജിത് ഗാണപത്യം by അഭിജിത് ഗാണപത്യം
Jun 29, 2025, 03:54 pm IST
in Varadyam

കവി, സഹൃദയന്‍, പ്രാസംഗികന്‍, ഗായകന്‍, ഓടക്കുഴല്‍ വാദകന്‍ അങ്ങനെ ബഹുമുഖ പ്രതിഭയാണ് നേത്ര ചികിത്സകനായ ഡോ.ബി.ജി. ഗോകുലന്‍. സുദര്‍ശനം എന്ന തന്റെ നേത്ര ചികിത്സാ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് നാദമാധുര്യം കൂടി പകരുന്ന ചികിത്സയാണ് നല്‍കുന്നത്. കുറഞ്ഞ കാലയളവില്‍ ഡോ.ബി.ജി. ഗോകുലന്‍ എഴുതിയ വരികള്‍ക്ക് വലിയ പിന്തുണയാണ് ആസ്വാദക ലോകം നല്‍കിവരുന്നത്.

നേത്രചികിത്സാ രംഗത്ത് ആയുര്‍വേദത്തിന്റെ സാധ്യതകളെ വിജയകരമാക്കിയ വ്യക്തിത്വമാണ് ഡോ.ബി.ജി. ഗോകുലന്‍. സുദര്‍ശനം നേത്രചികിത്സാലയത്തിലൂടെ നിരവധിയാളുകള്‍ക്ക് കാഴ്ചയുടെ വെളിച്ചമേകി. വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള രോഗികളാണ് ഇന്ന് സുദര്‍ശനം നേതൃചികിത്സാലയത്തിന്റെ വിജയഗാഥയില്‍ കാഴ്ചയുടെ വസന്തം തീര്‍ക്കുന്നത്. ഭാരതത്തിന്റെ മഹത്തായ ആയുര്‍വേദ പാരമ്പര്യത്തെ തിരികെ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1993 ഏപ്രി
ല്‍ 12-ന് ആരംഭിച്ചതാണ് സുദര്‍ശനം നേത്രചികിത്സാലയം. നിയോഗം പോലെ ആ ദൗത്യം തുടരുകയാണ് അദ്ദേഹം.

പുതുവെളിച്ചത്തിന്റെ ആയുര്‍വേദം

ആധുനിക ചികിത്സാ പദ്ധതികള്‍ പരാജയപ്പെട്ടിടത്തു നിന്ന് അനേകര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം തൂകുകയാണ് സുദര്‍ശനം നേത്രചികിത്സാലയം. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സുദര്‍ശനത്തിന്റെ വിജയ ഗാഥ രചിച്ചത് ഡോ.ബി.ജി ഗോകുലനും നിശ്ചയ ദാര്‍ഢ്യമുള്ള സഹപ്രവര്‍ത്തകരുമാണ്. പ്രശസ്തമായ കോയമ്പത്തൂര്‍ ആയുര്‍വേദ കോളജില്‍ നി
ന്ന് ഗുരുകുല സമ്പ്രദായത്തിലാണ് ഡോ.ഗോകുലന്‍ ആയുര്‍വേദ ബിരുദം നേടുന്നത്. പരേതരായ അഷ്ട വൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതി
രി, വൈദ്യഭൂഷണം പണ്ഡിതരത്നം രാഘവന്‍ തിരുമുല്‍പാട് (പദ്മഭൂഷണ്‍) നേത്രാചാര്യന്‍ കടപ്ര എന്‍.വി. കുട്ടികൃഷ്ണന്‍ നായര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ ചിട്ടയായ പരിശീലനമാണ് ഗോകുലന്‍ എന്ന ഭിഷഗ്വരനെ വളര്‍ത്തിയെടുത്തത്. ഇന്ന് സുദര്‍ശനത്തിന്റെ ചീഫ് ഫിസിഷ്യനും സിഇഒയുമായ ഇദ്ദേഹം വിദേശത്തും സ്വദേശത്തും നിന്നെത്തുന്ന രോഗികള്‍ക്ക് കാഴ്ചയുടെ പുതുജീവിതം നല്‍കുന്നു.

അണുവിടതെറ്റാതെ…

പാരമ്പര്യ ചികിത്സാ പദ്ധതികളില്‍ നിന്ന് അണുവിടതെറ്റാതെ നേത്രചികിത്സയുടെ പുത്തന്‍സാങ്കേതിക സൗകര്യങ്ങളെ പൂര്‍ണമായും സുദര്‍ശനം ഉപയോഗിക്കുന്നുണ്ട്. മറ്റ് ചികിത്സാ സമ്പ്രദായങ്ങളിലുള്ള പരിമിതികള്‍ ആയുര്‍വേദത്തിനില്ല. പ്രകൃതിദത്തമായ മരുന്നുകൂട്ടുകളും പൗരാണികമായ ചികിത്സാ മികവും ഡോ.ഗോകുലനെ വ്യത്യസ്തനാക്കുന്നു. രോഗങ്ങള്‍ക്ക് മാത്രമുള്ള പരിഹാരമല്ല ആയുര്‍വേദത്തിലെ നേത്രചികിത്സ. രോഗം വരാതിരിക്കാനും ഉള്ള കാഴ്ചയെ ബലപ്പെടുത്താനു്യുമാണ് ചികിത്സ. ആധുനിക നേത്രചികിത്സയില്‍ കണ്ണില്‍ ഇഞ്ചക്ഷനും മറ്റും നല്‍കി ചികിത്സ നിര്‍ദേശിക്കുമെങ്കിലും അവ എല്ലായിപ്പോഴും കാഴ്ച വര്‍ധനയ്‌ക്ക് സഹായകരമാകാറില്ല. കൂടാതെ മിക്കവാറും എല്ലാ മാസവും ഇത്തരം ചികിത്സകള്‍ക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ഒപ്പം അധികരിക്കുന്ന പണച്ചെലവും ഉണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ആയുര്‍വേദ ചികിത്സയ്‌ക്ക് വിധേയമാകുന്നതിലൂടെ കാഴ്ചശക്തി വര്‍ധിക്കുന്നതായി കാണാം. നേത്രരോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സയ്‌ക്ക് പുറമേ കാഴ്ച ശക്തി വര്‍ധിപ്പിക്കല്‍, കണ്ണിന്റെ ബലം വര്‍ധിപ്പിക്കല്‍, കണ്ണിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കല്‍ എന്നിങ്ങനെയുള്ള വിവിധ ചികിത്സാ മാര്‍ഗങ്ങള്‍ ആയുര്‍വേദത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് ഡോ. ബി.ജി. ഗോകുലന്‍ പറയുന്നു.

റെക്കോര്‍ഡുകളുടെ തോഴന്‍

ഗാന രംഗത്ത് ഡോ. ഗോകുലന്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ പലതാണ്. ഒരു ദിവസം ഏറ്റവും അധികം ഗാനങ്ങള്‍ രചിച്ചത് (8 ഗാനങ്ങള്‍), ഒരു ദിവസം ഏറ്റവുമധികം ഗാനങ്ങള്‍ റെക്കോഡുചെയ്തത് ( 7 ഗാനങ്ങള്‍), ഒരു ഗായകന്‍ ഒരു രചയിതാവിന്റെയും സംവിധായകന്റെയും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയത് (ഷൈന്‍കുമാര്‍ 30-ലധികം ഗാനങ്ങള്‍) തുടങ്ങി അനവധി സംഭാവനകളും കാഴ്ചവച്ച്, മലയാള ഗാനരംഗത്ത് പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കുന്ന സുദര്‍ശനം മെലഡീസിന്റെ അടുത്ത ആഘോഷവേളയ്‌ക്കായി കാത്തിരിക്കാം. മൂന്നു തലമുറകള്‍ക്ക് കാഴ്ചയുടെ പുണ്യം വീണ്ടെടുത്തു നല്‍കിയ ഈ ആയുര്‍വേദ നേത്രചികിത്സകന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്. 2021 ഡിസംബറില്‍ പൂര്‍ണത്രയീശ ഭക്തിഗാനങ്ങള്‍ രചിച്ചാണ് തന്റെ കാലാസപര്യയ്‌ക്ക് ഡോക്ടര്‍ തുടക്കം കുറിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ തൃപ്പൂണിത്തുറ പി.ഡി. സൈഗാളിന്റെ പ്രേരണയിലാണ് ഈ കാവ്യയാത്ര തുടങ്ങിയതും തുടരുന്നതും.

പത്തല്ല, അമ്പതല്ല, നൂറല്ല … മുന്നൂറിലധികം പാട്ടുകള്‍ കേവലം മൂന്ന് വര്‍ഷത്തില്‍… ലോക സംഗീതചരിത്രത്തിലേക്ക് ഓടിക്കയറുകയാണ് ഈ ബാല്യകാല സുഹൃത്തുക്കള്‍….ജന്മഭൂമി പുരസ്‌കാരം അടക്കം നിരവധി ബഹുമതികളും നേടിയിട്ടുണ്ട്‌

Tags: poetsingerfriendDr. B.G. Gokulanoratorflute player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Kerala

ഫുഡ് വ്‌ളോഗര്‍ മുഹമ്മദ് ആദിലും സുഹൃത്തും എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായി

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Kerala

സുഹൃത്തിനൊപ്പം സഞ്ചരിക്കവെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.