Kerala

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

വ്യാഴാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി പോയപ്പോഴാണ് അപകടം

Published by

തിരുവനന്തപുരം: പുതുക്കുറിച്ചിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി ആണ് വള്ളം മറിഞ്ഞ് മരിച്ചത്

.മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി പോയപ്പോഴാണ് അപകടം.

വള്ളത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്.മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by