Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 10:33 am IST
in Kerala
കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സംസാരിക്കുന്നു

കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സംസാരിക്കുന്നു

തൃശൂര്‍: തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. രാജ്യത്തിന്റെ ഭാവിക്കായി യുവജനങ്ങള്‍ തങ്ങളുടെ കഴിവുകള്‍ സംരംഭകത്വത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയുടെ പശ്ചാത്തലത്തില്‍, പുതിയ ആശയങ്ങളുമായി യുവാക്കള്‍ സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന തൊഴില്‍ ‘ഉറപ്പായ ദാരിദ്ര്യത്തിലേക്ക്’ നയിച്ചേക്കാം. എന്നാല്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകുന്ന യുവാക്കള്‍ക്ക് സമൃദ്ധിയിലേക്കുള്ള വാതില്‍ തുറക്കാനാകും. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. നാം ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കണം. കൃഷിയിലും കാര്‍ഷിക മേഖലയിലും നിരവധി അവസരങ്ങള്‍ യുവാക്കളെ കാത്തിരിക്കുന്നുണ്ട്. തൊഴില്‍ദാതാക്കളാകാനുള്ള അഭിവാഞ്ഛയും വിശാലമായ കാഴ്ചപ്പാടും ധൈര്യവും യുവാക്കള്‍ക്കുണ്ടാകണം. അതിനുള്ള കഴിവുള്ളവരാണ് യുവതലമുറയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവസരങ്ങള്‍ യുവാക്കള്‍ക്കായി കാത്തിരിക്കുകയാണ്. സര്‍ക്കാരുകള്‍ ആവശ്യമായ പിന്തുണയും നല്‍കും. എന്നാല്‍, വെല്ലുവിളികള്‍ ഏറ്റെടുത്ത് യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കീടനാശിനികളില്ലാത്ത ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ നാച്ചുറല്‍ ഫാമങ്ങിന്റെ സാധ്യതകള്‍ സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൃഷി മന്ത്രി പി. പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായി കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന ധനസഹായമായ 25 ലക്ഷം രൂപ ഗവര്‍ണര്‍ മന്ത്രിക്ക് കൈമാറി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസര്‍ ഡോ. കടമ്പോട്ട് സിദ്ധിഖ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ പോള്‍ തോമസ് എന്നിവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി സര്‍വകലാശാല ആദരിച്ചു. സ്ത്രീധനത്തിനെതിരെ കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച പ്രഖ്യാപനം കൃഷി മന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.

സര്‍വകലാശാലയുടെ മയക്കുമരുന്നിനെതരായ പ്രമേയം വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ചാന്‍സലര്‍ക്കു കൈമാറി.

കൃഷി, എന്‍ജിനീയറിങ്, ഫോറസ്ട്രി എന്നീ ഫാക്കല്‍റ്റികളിലായി 1039 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയത്. ഓരോ വിഷയത്തിലും മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം ഗവര്‍ണറും മന്ത്രിയും ചേര്‍ന്ന് വിതരണം ചെയ്തു.
സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഷാക്കിര്‍ ഹുസൈന്‍, ഡീന്‍മാരായ ഡോ. റോയ് സ്റ്റീഫന്‍, ഡോ. പി. ആര്‍. ജയന്‍, ഡോ. ടി. കെ. കുഞ്ഞാമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Graduation ceremonyKerala Agricultural UniversityKerala Governor Rajendra Vishwanath Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

തിരുനാവായയിലെ മഹാമാഘമഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജമുയര്‍ത്തുന്നു
Kerala

മഹാമാഘ മഹോത്സവത്തിന് ധര്‍മ്മധ്വജമുയര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.