Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

കച്ചവട ആവശ്യത്തിനായി 2017ല്‍ യൂസഫ് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു

Published by

മലപ്പുറം: രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും കേരള ബാങ്ക് ജപ്തി ചെയ്തു. ഇതോടെ കുടുംബം പെരുവഴിയില്‍.

വെന്നിയൂര്‍ സ്വദേശി യൂസഫിന്റെ വീടാണ് ജപ്തി ചെയ്തത്. കച്ചവട ആവശ്യത്തിനായി 2017ല്‍ യൂസഫ് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

കോവിഡ് വന്നതോടെ കച്ചവടം നഷ്ടത്തിലായി. പിന്നീട് 19 ലക്ഷം രൂപ തിരിച്ചടച്ചെന്ന് യൂസഫ് പറയുന്നു. ഈട് വച്ച് വായ്പ എടുത്ത സ്ഥലത്ത് പണിത വീടും ബാങ്ക് ജപ്തി ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by