Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 08:35 pm IST
in India
ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

ന്യൂദല്‍ഹി: പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്.

റഷ്യയുടെ ബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉക്രൈനിലെ കീവിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉപയോഗിച്ചത്. കീവില്‍ 52 ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍ ഉണ്ട്.  ഇത് റഷ്യ-അമേരിക്ക ശീതയുദ്ധകാലത്ത് നിര്‍മ്മിച്ചവയാണ്. കീവിലെ ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനുകളില്‍ പതിനിയിരക്കണക്കിന് ജനങ്ങള്‍ രാത്രിയായാല്‍ റഷ്യയുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ കിടക്കയും അവരുടെ വളര്‍ത്തുനായ്‌ക്കളുമായി അഭയം തേടുന്നത് സ്ഥിരം കാഴ്ചയാണ്.

റഷ്യയിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനാണ് പാര്‍ക് പോബെഡി സ്റ്റേഷന്‍. ഇത് ഭൂനിരപ്പില്‍ നിന്നും 84 മീറ്റര്‍ താഴെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ദല്‍ഹി മെട്രോയുടെ ഭാഗമായി ആകെ 257 സ്റ്റേഷനുകള്‍ പണിതിട്ടുണ്ടെങ്കില്‍ ഇതില്‍ 71 എണ്ണം മാത്രമാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളായി ഉള്ളത്. യെല്ലോ ലൈന്‍ സ്റ്റേഷനുകള്‍ക്ക് 20 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ചൗരി ലെയിനും ഹോസ് ഖാസും വരെ ഉള്‍പ്പെടുന്നു. ഇതില്‍ ഹോസ് ഖാസ്, ചൗരി ബസാര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ യഥാക്രമം 25ഉം 29 മീറ്റര്‍ മാത്രം ആഴത്തിലാണ്. 40 കിലോമീറ്റര്‍ ദൂരമുള്ള മജന്ത ലൈനില്‍ 15 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. 59.2 കിലോമീറ്റര്‍ ദൂരമുള്ള പിങ്ക് ലൈനിന് 12 ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉണ്ട്. അതുപോലെ വയലെറ്റ് ലൈനിലാകട്ടെ 11 ഭൂഗര്‍ഭസ്റ്റേഷനുകള്‍ ഉണ്ട്.

അതുപോലെ ചില സ്വകാര്യ കമ്പനികള്‍ ഭൂഗര്‍ഭ സുരക്ഷാഅറകള്‍ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ചില കെട്ടിടങ്ങളുടെ ബേസ് മെന്‍റുകള്‍ ജനങ്ങള്‍ക്ക് ഒളിക്കാവുന്ന കേന്ദ്രങ്ങളാക്കാമെന്ന് ദല്‍ഹി പൊലീസ് വിലയിരുത്തുന്നു.

ഒളിക്കാന്‍ ബങ്കറുകള്‍
സ്വിറ്റ് സര്‍ലാന്‍റിനാണ് ഏറ്റവും കൂടുതല്‍ ബങ്കറുകള്‍ ഉള്ളതായി പറയപ്പെടുന്നത്. യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒളിക്കാന്‍ ഇവിടെ 3.6 ലക്ഷം ഭൂഗര്‍ഭ അറകള്‍ ഉണ്ട്. സ്വിറ്റ്സര്‍ലാന്‍റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു അടിയന്തരയുദ്ധസാഹചര്യത്തില്‍ ഇവിടെ അഭയം തേടാം. അതേ സമയം ഇന്ത്യയ്‌ക്ക് ജമ്മുകശ്മീരില്‍ ആകെ 8000 ബങ്കറുകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോള്‍ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി എന്നീ അഞ്ച് ജില്ലകളില്‍ മറ്റൊരു 14,460 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാന്‍ യുദ്ധനിയമം ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ബങ്കറുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്.

അംബാലയിലുണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍

ദല്‍ഹിയിലെ അംബാലയിലാണ് ഇന്ത്യയുടെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഉള്ളത്. ഇന്ത്യയിലെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എല്ലാം പാര്‍ക്ക് ചെയ്തിരിക്കുന്നത് ദല്‍ഹിയിലെ അംബാലയിലുള്ള ഈ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ്. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ അംബാലയില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരും. ഇന്തോ-പാക് അതിര്‍ത്തിയിലാണ് അംബാല എയര്‍ഫോഴ്സ് സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമബേസാണ് ഇത്. ‘ഗോള്‍ഡന്‍ ഏരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ 17 സ്ക്വാഡ്രന്‍ പ്രവര്‍ത്തിക്കുന്നത് അംബാല എയര്‍ബേസിലാണ്. 1919ല്‍ ആണ് ആദ്യമായി ഇവിടെ ഒരു എയര്‍ബേസ് സ്ഥാപിക്കപ്പെട്ടത്.

 

Tags: bombingdelhi metroRafalejetDelhi Metro railway stationshelter from bombingAmbala Rafalejet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ ബോംബ് ആക്രമണം; 9 കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു, ആക്രമണം സ്ഥിരീകരിച്ച് താലിബാൻ

Kerala

കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)
India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

World

സ്വന്തം പ്രവിശ്യയിൽ പാക്കിസ്ഥാന്റെ ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടരൂപം കാണിച്ച് നടത്തിയ പരിഹാസം (ഇടത്ത്) റഫാല്‍ ജെറ്റ് ഉപയോഗിച്ച് തൊടുത്ത മിസൈലില്‍ തകര്‍ന്ന പാക് ഭീകരകേന്ദ്രത്തിന്‍റെ ചിത്രം (വലത്ത്)
India

ആണുങ്ങള്‍ റഫാല്‍ ജെറ്റ് ഉപയോഗിക്കുന്നത് ഇങ്ങിനെയാണ്….റഫാല്‍ ജെറ്റില്‍ നാരങ്ങയും മുളകും വെച്ച് കളിയാക്കിയ കോണ്‍ഗ്രസ് നേതാവിന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.