Kerala

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

ബസിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിംഗ് ഇളകി റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്

Published by

ഇടുക്കി : മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു.മൂന്നാറില്‍ നിന്നും ആലുവയ്‌ക്ക് പോകുന്ന സംഗമം ബസിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരിപ്പോയത്.

ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ചു. ബസിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിംഗ് ഇളകി റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്.

മൂന്നാര്‍ ഹെഡ്‌വര്‍ക്ക് ഡാമിന് സമീപമാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍വശത്തെ
ടയറാണ് ഊരിപ്പോയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by