തിരുവനന്തപുരം: സൂര്യയുടെ സംഗീത -നൃത്തോത്സവത്തിൽ പ്രസിദ്ധ മോഹിനിയാട്ട നർത്തകി ഗായത്രി മധുസൂദന്റെ ‘കുസുമേ കുസുമോത്പത്തി’ യെന്ന മോഹിനിയാട്ട അരങ്ങ് ഇന്ന് വൈകിട്ട് നടക്കും. തൈക്കാട് ഗണേശത്തിൽ അവതരിപ്പിക്കപ്പെടുന്ന മോഹിനിയാട്ട കച്ചേരിയിൽ പതിവു കൃതികളിൽ നിന്ന് വ്യത്യസ്തമായി പൂക്കളുമായി ബന്ധപ്പെട്ട കൃതികളാണ് അവതരിപ്പിക്കപ്പെടുക.
കാളിദാസ ക്യതിയായ ‘കുസുമേ കുസുമോത്പത്തി’ക്കു പുറമേ കുഞ്ചൻ നമ്പ്യാർ, ഭാഷാ ചമ്പൂക്കാരൻ, കോട്ടയത്ത് തമ്പുരാൻ, വയലാർ എന്നിവർ രചിച്ച കല്യാണ സൗഗന്ധികം, മഖൻലാൽ ചതുർവേദി രചിച്ച ഹിന്ദി കവിത ‘പുഷ്പ് കി അഭിലാഷ’ എന്നിവയാണ് അവതരിപ്പിക്കപ്പെടുക. പണ്ഡിറ്റ് രമേഷ് നാരായണനാണ് സംഗീത സംവിധാനം. അദ്ദേഹത്തോടൊപ്പം പ്രസിദ്ധ കഥകളി ഗായകൻ കോട്ടയ്‌ക്കൽ മധു, പിന്നണി ഗായിക മധുശ്രീ നാരായണ എന്നിവരാണ് ഗായകർ. നൃത്തസംവിധാനം ഗായത്രി മധുസൂദൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക