Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മോന്‍സി കാര്‍ മരത്തിലിടിച്ച് നിര്‍ത്തുകയായിരുന്നു

Published by

കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.വാഴൂര്‍ പുളിക്കല്‍കവലയിലാണ് ആണ് സംഭവം.

ചങ്ങനാശേരി തുരുത്തി സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ മോന്‍സിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മോന്‍സി കാര്‍ മരത്തിലിടിച്ച് നിര്‍ത്തുകയായിരുന്നു.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല. അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by